ഉദ്ദേശ ലക്ഷ്യങ്ങൾ
ഓണക്കിറ്റിന് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം
ഉദ്ദേശ ലക്ഷ്യങ്ങൾ
അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും , ഉപയോഗപ്രദമായ കാര്യങ്ങൾക്കായ് നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്യുക
അംഗങ്ങളിൽ മിതവ്യയ ശീലവും , സഹകരണ മനോഭാവം പ്രോത്സാഹിപ്പിക്കുകയും , സഹകരണ ആശയങ്ങൾ പ്രചരിപ്പിക്കുകയും , അത് പരമാവധി പ്രവർത്തിപഥത്തിൽ കൊണ്ടുവരുവാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുക .
മെമ്പർമാരിൽ നിന്നും റെജിസിട്രാറുടെ അനുമതിയോടെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുകയും , ആയവ തിരികെ കൊടുക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ആവിഷ്കരിക്കുകയും ചെയ്യുക .
അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും കുടുംബ ജീവിതം ഭദ്രമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ,അതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുകയും ചെയ്യുക .
ത്രിതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലോ , ഗ്യാരണ്ടിയിലോ അല്ലാതെയോ സർക്കാർ അംഗീകൃത പദ്ധതികൾ , ഐ ആർ ഡി പി ,എസ് ജി ആർ വൈ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിലെ അംഗങ്ങൾക്കോ , അംഗങ്ങൾ ഉൾപ്പെട്ട സ്വാശ്രയ ഗ്രൂപ്പുകൾക്കോ , പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ വായ്പകൾ അനുവദിക്കുക .